02 June Friday

ചരിത്രത്തിൽ വിങ്ങുന്നുണ്ടിപ്പഴും, ആ നന്ദിവാക്കുകൾ

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023

കാസർകോട്‌> കയ്യൂർ രണസ്‌മരണയുടെ എൺപതാം വാർഷികം നാട്‌ ആചരിക്കുമ്പോൾ, എൺപതിനപ്പുറം കയ്യൂർ നാട്‌ കേരളത്തിനെഴുതിയ കത്ത്‌ ഇപേപാഴും ചരിത്രത്തിൽ തിളങ്ങുന്നുണ്ട്‌. കയ്യൂർ മക്കളെ നേഞ്ചെറ്റിയ ലോകത്തോട്‌ നന്ദി പറഞ്ഞ്‌ കയ്യൂർ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ ദേശാഭിമാനി യിലൂടെ എഴുതിയ കത്ത്‌ കണ്ടെത്തി. കയ്യൂർ രക്തസാക്ഷികളെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നതിന്‌ അടുത്തയാഴ്‌ചയിറങ്ങിയ ദേശാഭിമാനിയിലാണ്‌ ‘കയ്യൂർ കുടുംബാംഗങ്ങൾ നാട്ടുകാരോട്‌ നന്ദിപറയുന്നു’ എന്ന കത്ത്‌ എഴുതിയത്‌.

‘‘ഞങ്ങളുടെ നാല്‌ മക്കൾ ഞങ്ങൾക്കും നാടിനും നഷ്ടപ്പെട്ടു. അവരെന്തിനുവേണ്ടി ജീവനെ ഉപേക്ഷിച്ചുവോ, ആ മഹത്തായ ഉദ്ദേശം നിറവേറുമെന്ന്‌ പ്രതിഞ്ജ ചെയ്‌ത്‌ നാടിന്റെ നാനാഭാഗത്തുനിന്നായി അനേകം ആളുകളും സംഘങ്ങളും ഞങ്ങൾക്ക്‌ കത്തുകളയച്ചിട്ടുണ്ട്‌. ആ കത്തുകൾ ഞങ്ങളുടെ മനോവേദനക്ക്‌ സമാധാനം നൽകിയിരിക്കുന്നു. ഞങ്ങളവരോടെല്ലാം നന്ദി പറഞ്ഞുകൊള്ളുന്നു.

എവിടെയല്ലാം കർഷക സംഘങ്ങളുണ്ടോ, എവിടെയെല്ലാം കമ്യൂണിസ്‌റ്റ്‌ പാർടിയുണ്ടോ അവിടെയെല്ലാം ഞങ്ങളുടെ മക്കളുമുണ്ടെന്നാണ്‌ ഈ കത്തുകൾ തെളിയിക്കുന്നത്‌. നാടിനുവേണ്ടി പണിയെടുക്കുന്നവരെല്ലാം നമ്മളുടെ മക്കളാണെന്ന്‌ ഈ കത്തുകൾ കാണിക്കുന്നത്‌. അതാണ്‌ ഞങ്ങളുടെ ആശ്വാസം.

അരിയില്ലായ്‌മ കൊണ്ടും മാറാരോഗം കൊണ്ടും കഷ്ടപ്പെടുന്ന നമ്മുടെ നാട്ടുകാരെ രക്ഷിച്ച്‌ നാട്ടിനെ ഇന്ന്‌ നേരിട്ടിട്ടുള്ള ആപത്തിൽ നിന്ന്‌ കരകയറ്റാനായി ഒത്തുശ്രമിക്കാൻ ഞങ്ങളുടെ മക്കളുടെ ജീവത്യാഗം സഹായിച്ചിട്ടുണ്ടെങ്കിൽ അതിലേറെ ഞങ്ങൾക്ക്‌ എന്താണ്‌ വേണ്ടത്‌’’–- കത്തിൽ കയ്യൂർ സഖാക്കളുടെ കുടുംബാംഗങ്ങൾ കുറിച്ചു.

കയ്യൂർ രക്തസാക്ഷികളുടെ വീട്ടുകാർ ലോകത്തിന്‌ നന്ദിയറിയിച്ച്‌ ദേശാഭിമാനി പത്ത്രിൽ എഴുതിയ കുറിപ്പ്‌. സഖാക്കളെ തൂക്കിലേറ്റിയതിശന്റ അടുത്തയാഴ്‌ചയിറങ്ങിയ ദേശാഭിമാനിയിലാണ്‌ ഈ കത്ത്‌ പ്രസിദ്ധീകരിച്ചത്‌

കയ്യൂർ രക്തസാക്ഷികളുടെ വീട്ടുകാർ ലോകത്തിന്‌ നന്ദിയറിയിച്ച്‌ ദേശാഭിമാനി പത്ത്രിൽ എഴുതിയ കുറിപ്പ്‌. സഖാക്കളെ തൂക്കിലേറ്റിയതിശന്റ അടുത്തയാഴ്‌ചയിറങ്ങിയ ദേശാഭിമാനിയിലാണ്‌ ഈ കത്ത്‌ പ്രസിദ്ധീകരിച്ചത്‌



പള്ളിക്കൽ അബൂബക്കറുടെ ഉമ്മ കുഞ്ഞാമിന, പൊടോര കുഞ്ഞമ്പു നായരുടെ അമ്മ പൊടോര ചിരുതേയിയമ്മ അഛൻ കുറുവാടൻ ചന്തൻ നായർ, മഠത്തിൽ അപ്പുവിന്റെ അമ്മ ചിരുത അഛൻ അമ്പാടി അത്തിതിരിയൻ, കോയിത്താറ്റിൽ ചിരുകണ്ടന്റെ അമ്മ കോയിത്താറ്റിൽ ചിരുതക്കുഞ്ഞി എന്നിവരാണ്‌ ലോകത്തിന്‌ കത്തെഴുതി ദേശാഭിമാനിയിലൂടെ നന്ദി അറിയിച്ചത്‌.

കഞ്ഞിക്ക്‌ ഉരിയരിയില്ലാത്ത കർഷക കുടുംബങ്ങളാണ്‌ ഇവരെല്ലാം. വധശിക്ഷ ഒഴിവാക്കാൻ ബ്രിട്ടീഷ്‌ പാർലമെന്റിലും സുപ്രീം കോടതിയിലും ഏറെ ഇടപെട്ട  ബ്രിട്ടീഷ്‌ കമ്യൂണിസ്‌റ്റുപാർടി പിന്നാലെ കയ്യൂർ കുടുംബങ്ങൾക്ക്‌ 6655 രൂപ സഹായം അയക്കുന്നുണ്ട്‌. ജയിലിൽ തൂക്കുമരം കാത്തിരിക്കുന്ന സഖാക്കളെ സന്ദർശിച്ച ശേഷം പാർടി ജനറൽ സെക്രട്ടറി പി സി ജോഷി, കൃഷ്‌ണപിള്ളയോടൊപ്പം കയ്യൂരിലെത്തി കുടുംബാംഗങ്ങൾക്ക്‌ സഹായധനം കൈമാറി. കയ്യൂരിലെത്തിയ നേതാക്കളെ വികാരവായ്‌പുകളോടെയാണ്‌ കയ്യുർ ജനത വരവേറ്റത്‌. പാർടി താലൂക്ക്‌ സെക്രട്ടറി കെ മാധവൻ, ചിരസ്‌മരണയുടെ എഴുത്തുകാരൻ നിരജ്ഞന, ടി എസ്‌ തിരുമുമ്പിന്റെ ഭാര്യ പി സി കാർത്യായനികുട്ടിയമ്മ എന്നിവരുമുണ്ടായിരുന്നു.

രക്തസാക്ഷികൾ തൂക്കിലേറ്റപ്പെട്ട 1943 മാർച്ച്‌ 29 എല്ലാ വർഷവും കയ്യൂർ ദിനമായി ആചരിക്കാൻ അഖിലേന്ത്യാ കിസാൻ സഭയും ആ വർഷം തന്നെ തീരുമാനിച്ചിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top