03 June Wednesday

കയ്യൂർ രക്തസാക്ഷികൾക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കയ്യൂർ
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനിടയിൽ കഴുമരം വരിച്ച കയ്യൂരിലെ ധീര രക്തസാക്ഷികളുടെ വീരസ‌്മരണ നാട്‌ വീണ്ടും പുതുക്കി. കൊറോണ വ്യാപന പശ‌്ചാത്തലത്തിൽ ദിനാചരണം പൊതുപരിപാടികൾ ഒഴിവാക്കി ലളിതമായാണ‌് സംഘടിപ്പിച്ചത‌്. കഴുമരത്തിലേക്ക‌് നടന്നു നീങ്ങുമ്പോഴും  മുഷ്ടി ചുരുട്ടി സാമ്രാജ്യത്വ വാഴ‌്ചക്കെതിരെ മുദ്രാവാക്യം മുഴക്കിയ നാലു രണധീരരുടെ  ജ്വലിക്കുന്ന ഓർമകൾ 77–-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിലും നിറഞ്ഞുനിന്നു.

  കർഷകരുടെ അവകാശപോരാട്ടത്തെ മർദനംകൊണ്ടും ഭരണകൂട ഭീകരതകൊണ്ടും നേരിട്ട സാമ്രാജ്യത്വ ശക്തികൾക്കെതിരെ നെഞ്ചുവിരിച്ചു നേരിട്ട മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ‌്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരാണ‌് കഴുമരം വരിച്ചത‌്.

  കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപലൻ എംഎൽഎ പതാകയുയർത്തി. ഏരിയാ സെക്രട്ടറി കെ സുധാകരൻ, ലോക്കൽ സെക്രട്ടറി ടി ദാമോദരൻ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top