29 June Wednesday

ക​ശ്‌മീ​ർ റി​ക്രൂ​ട്ട്മെ​ന്റ് കേ​സ്‌: തടിയൻ്റവിടെ നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

കൊച്ചി> ക​ശ്മീ​ർ റി​ക്രൂ​ട്ട്മെന്റ്‌ കേ​സി​ൽ തടിയൻ്റവിടെ നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മൂന്നു പേരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കണ്ണൂർ ഉറുവച്ചാൽ സ്വദേശി
എം.എച്ച് ഫൈസൽ, പതിനാലാം പ്രതി കണ്ണൂർ പൊന്തവളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമർ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.

എല്ലാ പ്രതികളുടെയും ശിക്ഷ ജീവപര്യന്തമാക്കി സ്ഥിരപ്പെടുത്തി. ചില പ്രതികൾക്ക് വിചാരണക്കോടതി ഇരട്ട ജീപര്യന്തം വിധിച്ചിരുന്നു. കേസിൽചില വകുപ്പുകൾ ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ  എൻഐഎ സമർപ്പിച്ച അപ്പീലും ഹൈക്കോടതി അനുവദിച്ചു.കേസിൽ പ്രതികൾക്കെതിരെ തെളിവുണ്ടെന്ന എൻഐഎ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് പ്രതികൾ യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ആയുധപരിശീലനം നൽകിയതിനും തെളിവുണ്ടന്നും കോടതി വ്യക്തമാക്കി. പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളും നിയമവിരുദ്ധ നിരോധന പ്രവർത്തന നിയമത്തിൻ്റെ പരിധിയിൽവരുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതി തടിയൻ്റവിടെ നസീർ ഭരണകൂടത്തിനെതിരെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിന് ശ്രമിച്ചന്നും മറ്റ് പ്രതികൾ നസീറുമായി ഗൂഡാലോചന നടത്തിയതിനും നസീറിനെ സഹായിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേ​സി​ൽ എ​ൻ.​ഐ.​എ കോ​ട​തി​ വി​ധി​ക്കെ​തി​രെ പ്ര​തി​ക​ളും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും ൽ​കി​യ അ​പ്പീ​ലു​ക​ളാ​ണ്​ ജ​സ്റ്റി​സുമാരായ കെ. ​വി​നോ​ദ് ച​ന്ദ്ര​നും  സി ​ജ​യ​ച​ന്ദ്ര​നും അട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്.

പ്ര​ധാ​ന പ്ര​തി​ക​ളാ​യ ത​ടി​യ​ന്റ​വി​ട ന​സീ​ർ, സ​ർ​ഫ​റ​സ് ന​വാ​സ്, സാ​ബി​ർ പി. ​ബു​ഹാ​രി, അ​ബ്ദു​ല്‍ ജ​ലീ​ല്‍, അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ര​ട​ക്കം ശി​ക്ഷി​ക്ക​പ്പെ​ട്ട 13 പ്ര​തി​ക​ളും അ​പ്പീ​ൽ ന​ൽ​കി​യി​രുന്നു.

പ്രതികൾക്കെതിരെ  ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം ചു​മ​ത്തി​യ ചി​ല കു​റ്റ​ങ്ങ​ൾ വി​ചാ​ര​ണ​ക്കോ​ട​തി ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് എ​ൻ.​ഐ.​എ​യു​ടെ അ​പ്പീ​ൽ. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത​പ​ഠ​ന  ക്ലാ​സു​ക​ളെ​ന്ന വ്യാ​ജേ​ന ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി ക​ശ്മീ​രി​ൽ സൈ​ന്യ​ത്തെ നേ​രി​ടാ​ൻ നി​യോ​ഗി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. പ്രതികൾക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തവും, ജീ​വ​പ​ര്യ​ന്തവുമാണ് വിചാരണക്കോടതി വിധിച്ചത് '

24 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ നാ​ലു​പേ​ർ ക​ശ്മീ​രി​ൽ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ശേ​ഷി​ച്ച 18 പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​രെ വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി. വി​ചാ​ര​ണ ​നേ​രി​ട്ട 13 പ്ര​തി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട നാ​ലു​പ്ര​തി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ൽ ന​മ്പ​റി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ മ​റ്റു​പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്ന എ​ൻ.​ഐ.​എ ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന്​ ഈ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ വി​ളി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ എ​ൻ.​ഐ.​എ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

തെ​ളി​വു​നി​യ​മ​പ്ര​കാ​രം ബി.​എ​സ്.​എ​ൻ.​എ​ൽ അ​ധി​കൃ​ത​ർ ഇ​ത്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ർ ത​ർ​ക്ക​മു​ന്ന​യി​ച്ചു. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ക​ശ്മീ​ർ ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ധി​ക തെ​ളി​വാ​യി പ​രി​ഗ​ണി​ക്കു​ക​യു​മാ​യിയ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top