15 September Sunday

കാസർകോട‌് രാജ‌്മോഹൻ ഉണ്ണിത്താന‌് ജയം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കാസർകോട‌്> തുടർച്ചയായ എട്ടു തെരഞ്ഞെടുപ്പുകൾക്ക‌് ശേഷം കാസർകോട‌് മണ്ഡലത്തിൽ യുഡിഎഫ‌ിന‌് ജയം. യുഡിഎഫ‌് സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താൻ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രനെ മറികടന്നത‌്. ഉണ്ണിത്താൻ 474961 വോട്ട‌് നേടിയപ്പോൾ, കെ പി സതീഷ‌് ചന്ദ്രൻ 434523 വോട്ടും എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ഠർ 176049 വോട്ടും നേടി.

തുടക്കത്തിൽ സതീഷ‌് ചന്ദ്രൻ മുന്നേറിയെങ്കിലും മഞ്ചേശ്വരം, ഉദുമ, കാസർകോട‌് മണ്ഡലങ്ങളിലെ ഉണ്ണിത്താന്റെ നേട്ടം മറികടക്കാൻ കഴിഞ്ഞില്ല. ഏഴ‌് മണ്ഡലങ്ങളിൽ ബാക്കി നാല‌് മണ്ഡലങ്ങളിലും കെ പി സതീഷ‌് ചന്ദ്രനാണ‌് മുന്നിൽ എത്തിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top