19 September Saturday

കാസർകോട്‌ യുവാവ്‌ അമ്മയുടെ നാലു സഹോദരങ്ങളെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

കാസർകോട്‌ >ഒരു കുടുംബത്തിലെ നാല്‌ പേരെ മാനസികസ്വാസ്‌ഥ്യമുള്ള യുവാവ്‌ മഴുകൊണട്‌ വെട്ടികൊന്നു.പൈവളിഗെ ബായാർ കന്യാല ഗുരുകമേരിയിലാണ്‌ സംഭവം.  ഉപ്പള ബായാർ കനിയാല സുദമ്പളെയിലെ ബാബു(78), വിട്ടള(75),സദാശിവ(55), ദേവകി (50) എന്നിവരെയാണ് കൊലപ്പെട്ടത്‌.  ഇവരുടെ സഹോദരി ലക്ഷ്‌മിയുടെ മകൻ  ഉദയൻ(30) ആണ്‌ കൊലനടത്തിയത്‌. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.

തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ നാടിനെ നടുക്കിയ കൊലപാതകം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ ടിവി കണ്ടുകൊണടിരുന്നവരെ ഉദയൻ വെട്ടിവെീഴ്‌ത്തുകയായിരുന്നു. ലക്ഷ്‌മി ഓടി അടുത്തവീട്ടിൽ എത്തിയാണ്‌ വിവരം അറിയിച്ചത്‌.ബാബു. വിട്ടള, സദാശിവ ്‌ന്നിവർ അവിവാഹിതരാണ്‌. ലക്ഷ്‌മിയും ദേവകിയും വിവാഹശേഷവും കുടുംബവീട്ടിൽതന്നെയാണ്‌ കഴിഞ്ഞിരുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top