20 September Sunday

ആദ്യം കയ്‌ക്കും; പിന്നെ‌ മധുരിക്കും ; പിന്തുടരാം; കാസർകോട്ടെ പ്രതിരോധ മാതൃക

മുഹമ്മദ്‌ ഹാഷിംUpdated: Wednesday Aug 5, 2020


‘‘നിയന്ത്രണങ്ങൾ ഇങ്ങനെ വേണം’’. ലോക്‌ഡൗൺ കാലത്ത്‌ അനാവശ്യമായി  പുറത്തിറങ്ങി പൊലീസിന്റെ ശൗര്യം അറിഞ്ഞവർക്കുപോലും ഇതാണഭിപ്രായം. സംസ്ഥാനത്താദ്യമായി ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയ കാസർകോട്ടുകാരാണ്‌ ഇപ്പറയുന്നത്‌.  സമ്പർക്കത്തിൽ വ്യാപനം വർധിക്കുമ്പോഴും രണ്ടാംഘട്ടത്തിൽ ജില്ല രോഗമുക്തമായപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിനന്ദിച്ച ഈ  കാസർകോടൻ മാതൃക ഇന്ന്‌ കേരളം പിന്തുടരുകയാണ്‌.

ആദ്യം കയ്‌ക്കും; പിന്നെ‌ മധുരിക്കും
മൂന്നാംഘട്ടത്തിൽ ഇളവുകൾ വന്നതോടെ  ആളുകൾ യഥേഷ്‌ടം പുറത്തിറങ്ങി;  രോഗബാധിതർ പെരുകി. വിവാഹം ആഘോഷമായി. സമ്പർക്ക രോഗികളുടെ എണ്ണം ദിനവും നൂറുകടന്നു. സമ്പർക്കത്തിലൂടെ  രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14 ആയി. ഇതോടെ നിയന്ത്രണം കടുപ്പിച്ചു. ഒന്നും രണ്ടും ഘട്ടത്തിൽ കാസർകോട്‌ പിന്തുടർന്ന മാതൃക സംസ്ഥാനത്താകെ‌ നടപ്പാക്കുമ്പോൾ ആദ്യം കയ്‌ക്കുമെങ്കിലും പിന്നീട്‌ മധുരിക്കുമെന്ന്‌ കാസർകോടൻ ജനത.

സാഖറെവന്നു; ട്രിപ്പിൾ ലോക്‌ഡൗൺ
കോവിഡിന്റെ തുടക്കത്തിൽ കാസർകോട്തീ വ്രബാധിത പ്രദേശമായി കേന്ദ്രസർക്കാരാണ്‌  പ്രഖ്യാപിച്ചത്‌.  സ്പെഷ്യൽ ഓഫീസറായി പ്രിൻസിപ്പൽ സെക്രട്ടറി അഖിലേഷ് കുമാർ ശർമയെത്തി. ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി അടക്കം മൂന്ന് എസ്‌പിമാർ എന്നിവരുടെ നേതൃത്വത്തിൽ 1500 പൊലീസുകാർ. സമ്പർക്കം വഴി സമൂഹവ്യാപനം തടയാൻ പഴുതടച്ചുള്ള പൊലീസ് നടപടി. രോഗികളും നിരീക്ഷണത്തിലുമുള്ളവരുള്ള പഞ്ചായത്തുകളിൽ ഡബിൾ ലോക്‌ഡൗൺ.  രോഗികൾ കൂടിയ മേഖലകളിൽ ട്രിപ്പിൾ ലോക്‌ഡൗൺ.

ഡ്രോൺ പറന്നെത്തി
നിരീക്ഷണത്തിലുള്ള പത്തുവീടുകൾ കേന്ദ്രീകരിച്ച് പൊലീസ്‌ കാവൽ. പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഫ്ലൈയിങ്‌ സ്‌ക്വാഡും ബൈക്ക് പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും. ക്വറന്റൈനിൽ കഴിയുന്നവരുടെ മൊബൈൽ നമ്പർ പൊലീസ്‌ തയ്യാറാക്കിയ ആപ്പിൽ ബന്ധിപ്പിച്ച്‌ നിരീക്ഷണം. ലംഘിച്ചവർക്കെതിര കേസെടുത്ത്‌ സർക്കാർ കേന്ദ്രത്തിലേക്ക്‌ മാറ്റി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top