03 December Friday

കെഎഎസ് നിയമനശുപാർശ നവംബർ ഒന്നിന്‌ ; ആദ്യഘട്ടത്തിൽ 105 പേർക്ക്‌ നിയമനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ ഭരണപരിഷ്‌കരണ ചരിത്രത്തിലെ പുത്തൻ അധ്യായമായ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ പൂർണതയിലേക്ക്‌. ഓഫീസർമാർക്കുള്ള നിയമനശുപാർശ നവംബർ ഒന്നിന്‌ നൽകും. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്‌നി (കാറ്റഗറി നമ്പർ 186/19, 187/19, 188/19) തസ്തികയുടെ നിയമനശുപാർശ കേരളപ്പിറവി ദിനത്തിൽ പിഎസ്‌സി ആസ്ഥാനത്ത്‌ നൽകും. ആദ്യഘട്ടത്തിൽ 105 പേർക്കാണ്‌ നിയമനം. 

ഉദ്യോഗാർഥികൾക്ക് എസ്എംഎസ്/ പ്രൊഫൈൽ വഴി സന്ദേശം നൽകിയിട്ടുണ്ട്. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 ഉദ്യോഗാർഥികൾ രാവിലെ 9.30, 10, 10.30 സമയക്രമത്തിൽ പിഎസ്‌സി ആസ്ഥാനത്ത്‌ എത്തണം. തിരിച്ചറിയൽ രേഖ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എന്നിവ ഹാജരാക്കണം.

2019ലെ കേരളപ്പിറവിദിനത്തിലാണ്‌ കെഎഎസിനുള്ള വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്‌. രണ്ടു വർഷം പിന്നിട്ടപ്പോൾ മറ്റൊരു കേരളപ്പിറവി ദിനത്തിൽ ഉദ്യോഗാർഥികൾക്ക്‌ നിയമനശുപാർശ കൈമാറാനുള്ള നടപടിയും പൂർത്തിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top