16 August Sunday

കരുനാഗപ്പള്ളിയില്‍ വന്‍ അഗ്‌നിബാധ: ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

കരുനാഗപ്പള്ളി >  അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം.

കടയിലെ സെക്യുരിറ്റി ജീവനക്കാരും ക്ഷേത്രദര്‍ശനത്തിനും ടൗണ്‍ പള്ളിയിലും പോയവരുമാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. കരുനാഗപ്പള്ളി, കായംകുളം, കൊല്ലം എന്നിവടങ്ങില്‍ നിന്നുമുള്ള പത്തോളം ഫയര്‍ഫോഴ്‌സ്  യൂണിറ്റുകളാണ് എത്തിച്ചേര്‍ന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായി.

തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേര്‍ന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top