23 January Thursday

ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന്‌ കുമാരസ്വാമി; വിശ്വാസപ്രമേയത്തിൽ ചർച്ച തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

ബം​ഗ​ളൂ​രു> കർണാടകയിൽ സഖ്യസർക്കാറി​​ന്റെ  ഭാവി നിർണയിക്കുന്ന വിശ്വാസപ്രമേയം അവതരിപ്പിച്ച്​ മുഖ്യമന്ത്രി എച്ച്​ ഡി കുമാരസ്വാമിചർച്ചക്ക്‌ തുടക്കം കുറിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന്​ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഖ്യസർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന ചോദ്യത്തിന്​ മറുപടി പറയാനാണ്​ താനിവിടെ നിൽക്കുന്നത്​. സർക്കാർ അതിജീവിക്കുമോ എന്നതല്ല ചിലരുടെ ഗൂഢതന്ത്രം പുറത്തുകൊണ്ടുവരികയാണ്‌ ലക്ഷ്യം.സ്​പീക്കറുടെ അധികാരത്തിന്​ പോലും ഭീഷണിയിലാകുന്ന തരത്തിലാണ്​ ചില നിയമസഭാംഗങ്ങൾ പെരുമാറിയതെന്നും കുമാരസ്വാമി പറഞ്ഞു. വിശ്വാസവോട്ടെടുപ്പ്‌ നടത്താൻ ബിജെപി നേതാവ്‌ യെദ്യൂരപ്പക്ക്‌ എന്താണ്‌ ഇത്ര തിടുക്കമെന്നും കുമാരസ്വാമി ചോദിച്ചു.

സുപ്രീംകോടതി ഉത്തരവ് ചർച്ചയാക്കാനില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നത്. എംഎൽഎമാർ തന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്​ടരാണെന്ന്​ അറിയിച്ചിട്ടുണ്ട്​. ചിലർക്ക്​ തന്നോടുള്ള ബഹുമാനം നഷ്​ടപ്പെട്ടിരിക്കുന്നു.എന്നാൽ തനിക്ക്​ ആത്മാഭിമാനം ബാക്കിയുണ്ട്​. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്​ ഉത്തരവാദികൾ ആരാണ്​ എന്നകാര്യത്തിലാണ്​ ഇവിടെ വ്യക്തത വരുത്താനുള്ളതെന്നും കുമാരസ്വാമി വ്യക്തമാക്കി.

>അതേസമയം, വിശ്വാസവോ​ട്ടെടുപ്പുമായി മുന്നോട്ട്​ പോകണമെന്ന്​ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബിഎസ്​ യെദിയൂരപ്പ ആവശ്യപ്പെട്ടു. വിപ്പിൽ വ്യക്തത വരുത്താതെ വോ​ട്ടെടുപ്പ്​ നടത്തരുതെന്ന്​ കോൺഗ്രസ്​ നേതാവ്​ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെൻററി  പാര്‍ട്ടി നേതാവി​​​​​ന്റെ അവകാശം നിലനില്‍ക്കുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി

ഇരുവിഭാഗവും തമ്മിലുള്ള ബഹളത്തെ തുടർന്ന്​ സഭ മൂന്നു മണിവരെ നിർത്തിവെച്ചുഎല്ലാ എംഎൽഎമാർക്കും സംസാരിക്കാൻ പരമാവധി സമയം നൽകി വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സർക്കാരി​​​​​​െൻറ ശ്രമം. അതിനാൽ ഇന്ന്​ പ്രമേയത്തിൽ വോ​ട്ടെടുപ്പ്​ നടക്കാൻ ഇടയില്ല. ചർച്ച നാളെയും പൂർത്തിയായില്ലെങ്കിൽ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്കു നീളും.തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും രാജി പിൻവിക്കില്ലെന്നുമുള്ള നിലപാടിലാണ്​ വിമത എംഎൽഎമാർ. വോ​ട്ടെടുപ്പിൽ പ​ങ്കെടുക്കില്ലെന്ന്​ ബി.എസ്​.പി എം.എൽ.എ എൻ.മഹേഷ്​ അറിയിച്ചു. 15 വിമത എം.എൽ.എമാരും രണ്ട്​ സ്വതന്ത്രരും രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാരും സഭയിൽ ഹാജരായിട്ടില്ല.കോൺഗ്രസും ജെ.ഡി.എസും വിപ്പ് നൽകിയിട്ടുണ്ടെങ്കിലും സഭ നടപടികൾ പങ്കെടുക്കുന്നത് എം.എൽ.എമാർക്ക് തീരുമാനിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിമതർ വിട്ടുനിൽക്കുന്നത്‌.

കോൺ​ഗ്രസി​​​ന്റെ  എംഎൽഎ ശീമന്ത്​ പ​ട്ടേൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സ​തേടി.16 എം.എൽ.എമാരുടെ രാജിയോടെയാണ്​ കർണാടകയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലായത്​. 16 പേ​രു​ടെ രാ​ജി​യോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ട്ട്​ സ്​​പീ​ക്ക​റ​ട​ക്കം 101 പേ​രി​ലേ​ക്കു​ ചു​രു​ങ്ങി​യ സ​ർ​ക്കാ​റി​ന്​ സ്വ​ത​ന്ത്ര, കെപി.ജെപി അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യ​ട​ക്കം 107 അം​ഗ​ങ്ങ​ളു​ള്ള പ്ര​തി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ക എ​ളു​പ്പ​മാ​വി​ല്ല. രാ​ജി സ്വീ​ക​രി​ക്കു​ന്ന​തി​നു​ പ​ക​രം, കോ​ൺ​ഗ്ര​സി​​​​​​​​​െൻറ​യും ജെ.​ഡി-​എ​സി​​​​​​​​ന്റെയും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ വി​മ​ത​ർ​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ്​​പീ​ക്ക​ർ വി​ശ്വാ​സ വോ​ട്ടെടു​പ്പി​നു​​മു​​ന്നേ അ​യോ​ഗ്യ​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top