യുവാവിന്റെ ലൈംഗികാതിക്രമ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരായ തുടർനടപടിക്ക് സ്റ്റേ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
ബെംഗളൂരു> സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന കേസിലെ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്.
രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്.
Tags
Related News
![ad](/images/temp/thumbnailSquare.png)
0 comments