19 September Saturday

കരിപ്പൂർവിമാന ദുരന്തം: അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അനുശോചിച്ചു

കെ എൽ ഗോപിUpdated: Monday Aug 10, 2020


അബുദാബി> കരിപ്പൂർ വിമാന ദുരന്തത്തിൽ അകപ്പെട്ടവരുടേയും, മഴക്കെടുതി മൂലം ജീവൻ നഷ്ടപ്പെട്ടവരുടേയും ദുഃഖത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പങ്കുചേർന്നു.

"കരിപ്പൂർ വിമാന അപകടത്തിലും, മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ രാജ്യത്തെ ഭരണാധികാരികളോടൊപ്പം യു എ ഇ യും പങ്കുചേരുന്നു. ഈ വിഷമസന്ധിയിൽ ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാകും"  എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തത്. 

മലപ്പുറം ജില്ലയിലെ മനുഷ്യത്വത്തിന് മുൻപിൽ എയർഇന്ത്യ തലകുനിക്കുന്നു എന്ന് കാണിച്ചു കൊണ്ടുള്ള ഒരു ട്വിറ്റർ മെസ്സേജ് എയർ ഇന്ത്യ എക്സ്പ്രസും പുറത്തുവിട്ടു.  അസാധാരണമായ ഈ സാഹചര്യത്തിലും കാരുണ്യവും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച ജനങ്ങൾക്കാണ് എയർ ഇന്ത്യ പ്രത്യേകം നന്ദി അറിയിച്ചത്. സ്വന്തം ജീവൻ അപകടപ്പെടുത്തിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യത്വത്തിന് മുൻപിൽ ശിരസ്സു നമിക്കുന്നു എന്ന് എയർ ഇന്ത്യ പ്രത്യേകം പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top