26 October Monday
ലീഗിലെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്‌; പിടിയിലായവരിൽ രണ്ടുപേർ ലീഗ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

താമരശേരി > കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട‌ുപോയി വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ  നാലുപേരിൽ  രണ്ടുപേർ താമരശേരിയിലെ   ലീഗ്‌ നേതാക്കൾ. യൂത്ത‌് ലീഗ‌് താമരശേരി പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് ഫസൽ (31), എസ‌്ടിയു നേതാവ്‌ താമരശേരി ചെമ്പായി മുഹമ്മദ്  (കുട്ടിമോൻ) എന്നിവരാണ്‌ പിടിയിലായത്‌.

മലപ്പുറം മമ്പാട് കച്ചേരിക്കുനിയിൽ മുഹമ്മദ് ബഷീർ  (വിഗ്രഹം ബഷീർ-–-45), താമരശേരി  കോരങ്ങാട് ഇഷൽ മൻസിലിൽ അബ്ദുൾ നാസർ (46) എന്നിവരാണ്‌ പിടിയിലായ മറ്റു പ്രതികൾ. യുവാവിൽ നിന്ന്‌ സ്വർണം  പിടിച്ചെടുക്കാനാണ്‌  തട്ടിക്കൊണ്ടുപോയത്‌. കൊണ്ടോട്ടി സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശനിയാഴ്‌ചയാണ്‌ ഇവരെ അറസ്‌റ്റു ചെയ്‌തത്‌.

താമരശേരി ഗവ. ആശുപത്രി ഡോക്ടറെ മർദിച്ച കേസിലെ  പ്രതിയാണ‌്  ഫസൽ. മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട‌് നടന്ന സമരം നയിച്ച‌  യൂത്ത‌് ലീഗ‌് നേതാവിനെയാണ്‌ സ്വർണക്കടത്ത‌് കേസിലും വധശ്രമത്തിനും അറസറ്റ്‌ ചെയ‌്തത്‌.

യുവാവിനെ തട്ടിക്കൊണ്ട‌ുപോയി വധിക്കാൻ ശ്രമിച്ച കേസിൽ ലീഗിന്റെ ഉന്നത നേതാക്കളുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌  ഡിവൈഎഫ‌്ഐ താമരശേരി ബ്ലോക്ക‌് കമ്മിറ്റി‌ ആവശ്യപ്പെട്ടു. പിടിയിലായവരിൽ രണ്ടുപേർക്ക് ലീഗ്‌ ബന്ധമുണ്ടെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. ഇതിനു പുറമെ പല ഉന്നത നേതാക്കൾക്കും‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ട്‌. ഇതിനെക്കുറിച്ച്‌ ഗൗരവമായ  അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top