കരിപ്പൂർ > കരിപ്പൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണമിശ്രിതവുമായി ഒരാളെ കസ്‌റ്റംസ് പിടികൂടി. മലപ്പുറം കാളികാവ് പൂവൻകാടൻ റുസ്‌വാൻ (24) ആണ് പിടിയിലായത്. ഇന്ന് രാവിലെ അബുദാബിയിൽനിന്നും എയർ അറേബ്യ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 970 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് മറ്റു തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം റുസ്‌വാന് ടിക്കറ്റിനു പുറമേ 30000 രൂപയാണ് പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..