25 May Wednesday

കാട്ടാനയുടെ 
ആക്രമണത്തിൽ 
ചോലനായ്ക്ക മൂപ്പൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


നിലമ്പൂർ
രാജ്യം ആദരിച്ച ചോലനായ്‌ക്ക മൂപ്പൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന കരിമ്പുഴ മാതനാണ് (78) മരിച്ചത്. 2001ലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ രാഷ്ട്രപതിയുടെ നിർദേശപ്രകാരം ഡൽഹിൽ അതിഥിയായി പങ്കെടുത്തയാളാണ്  കരിമ്പുഴ മാതനും ഭാര്യ കരിക്കയും.
ബുധന്‍ പകൽ 2.30ഓടെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ മൈലാടിപ്പൊട്ടിയിലേക്ക്‌  റേഷൻ അരി വാങ്ങാൻ പോകവെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചാത്തൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചാത്തൻ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തി. വ്യാഴാഴ്‌ച ഉച്ചയോടെ  മെഡിക്കൽ സംഘം എത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി  സംസ്കരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top