20 September Friday

പൊതുസമൂഹത്തോട്‌ സംവദിച്ച്‌ കാരായി രാജന്റെ ഫേയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

തലശേരി
ഫസൽ കേസിൽ സിബിഐ കുടുക്കി നാടുകടത്തപ്പെട്ട  കാരായി രാജൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ പൊതുസമൂഹത്തോട്‌ സംവദിക്കുന്നു. കതിരൂരിൽ കുടുംബാംഗങ്ങളും  സുഹൃത്തുക്കളും   ഉപവസിച്ച വേളയിലാണിത്‌.

‘‘ഒരു തെളിവുമില്ലാതെയാണ്  കള്ളക്കേസിൽ കുറച്ചുപേരെ പീഡിപ്പിക്കുന്നതെന്ന് വളരെയധികം പേർക്കും അറിയില്ല. ഗൂഢാലോചനക്കുറ്റം  ചാർത്തിയവർക്കെതിരെ ഒരു സാക്ഷിമൊഴി പോലുമില്ലെന്ന് പറഞ്ഞാൽ നിങ്ങൾക്കുപോലും വിശ്വസിക്കാൻ സാധിക്കില്ല. ഇത് ആർക്കുവേണമെങ്കിലും പരിശോധിക്കാനുള്ള സാഹചര്യം നിയമത്തിലുണ്ട്. ഇതിനുമപ്പുറം കൊന്നവരിൽപ്പെട്ട കുപ്പി സുബീഷടക്കം നാലുപേരും പലതവണ പലരോടായും, പൊലീസിനുമുമ്പിലും തങ്ങളാണ് കൊന്നതെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. വീഡിയോ, ഓഡിയോ ക്ലിപ്പിങ്ങുകളടക്കം  തെളിവുകളായി ഉണ്ടെന്നതും കേരളത്തിൽതന്നെ കുറച്ചുപേർക്കു മാത്രമേ അറിയൂ എന്നത് നാടിന്റെ ഒരു ദുര്യോഗം’’–- ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

മറ്റൊരു പാർടിയിൽ വിശ്വസിക്കുന്നതിന്റെപേരിൽ ‘കുറ്റവാളി’കളായി മുദ്രകുത്തിക്കഴിയേണ്ടി വരുന്നത്‌  ചർച്ചാവിഷയം പോലുമല്ലാതായി.  നാളെ ആര് എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂവെന്നും കുറിപ്പ്‌ ഓർമിപ്പിക്കുന്നു. ‘‘സൂര്യചന്ദ്രന്മാരെ മേഘങ്ങൾക്ക് കുറച്ച് നേരം മറയ്ക്കുവാൻ സാധിച്ചിരിക്കും. അസ്തമയങ്ങൾക്കുശേഷം ഉദയത്തെ ആർക്കെങ്കിലും തടയാനും കഴിയില്ല’’–- സത്യം എന്നെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയോടെയാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top