17 July Wednesday

കണ്ണൂർ സർവകലാശാല കലോത്സവം: മികച്ച പേജിനുള്ള പുരസ‌്കാരം ദേശാഭിമാനിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കാഞ്ഞങ്ങാട്> നെഹ്റു കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പേജിനുള്ള പുരസ‌്കാരം ദേശാഭിമാനിക്ക‌് ലഭിച്ചു. കലോത്സവത്തിന്റെ ആറു ദിവസവും ആകർഷകമായ പേജാണ‌് ദേശാഭിമാനി തയ്യാറാക്കിയത‌്.

സമഗ്ര കവറേജിനുള്ള അച്ചടി മാധ്യമത്തിനുള്ള പുരസ‌്കാരത്തിന‌് മലയാള മനോരമയും ദൃശ്യ മാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസും അർഹമായി. റിപ്പോർട്ടിങിനുള്ള പുരസ‌്കാരം മാതൃഭൂമിക്കാണ‌്.  പ്രദേശിക വിഭാഗത്തിലുള്ള ദൃശ്യമാധ്യമ പുരസ്ക്കാരത്തിന‌്  സി–-നെറ്റും സായഹ്ന പത്രത്തിനുള്ള പുരസ‌്കാരത്തിന‌് ലേറ്റസ‌്റ്റും അർഹമായതായി സംഘാടകസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top