08 August Saturday

കലക്‌ട‌റേറ്റിലേക്ക്‌ ഇരച്ചുകയറി; അഭിമന്യു വധക്കേസ്‌ പ്രതിയടക്കമുള്ള എസ്‌ഡിപിഐക്കാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കണ്ണൂർ > മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കലക്ടറേറ്റിലേക്ക്‌ അക്രമാസക്തരായി മാർച്ച്‌ നടത്തിയ എസ്‌ഡിപിഐ–- ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ അറസ്‌റ്റിൽ. അഭിമന്യു വധക്കേസ്‌ പ്രതി മുഹമ്മദ്‌ റിഫ(27) അടക്കം 18 പേരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതിൽ അഞ്ചു പെൺകുട്ടികളുമുണ്ട്‌.

കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ നടത്തിയ മാർച്ച്‌ കലക്ടറേറ്റിനു മുന്നിൽ പൊലീസ്‌ തടഞ്ഞു. കുത്തിയിരുന്ന്‌ മുദ്രാവാക്യം വിളിക്കുന്നതിനിടെ പെൺകുട്ടികളടക്കമുള്ളവർ ഗേറ്റ്‌ തള്ളിത്തുറന്ന്‌ കലക്ടറേറ്റ്‌ വളപ്പിലേക്ക്‌ ഇരച്ചു കയറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top