25 September Friday

കണ്ണൂർ ഇരിട്ടിയിൽ കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
ഇരിട്ടി > വിവിധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വീകരിച്ചു. ബിജെപി അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാധവൻ കരിക്കനാൽ, ചുമട്ട് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) വള്ളിത്തോട് യൂണിറ്റ് പ്രവർത്തകരായ ആനപ്പന്തിക്കവലയിലെ കെ പി നൗഫൽ, സി മുഹമ്മദലി, കോൺഗ്രസ് പ്രവർത്തകരായ അജീഷ് വട്ടത്തറ, ഭാര്യ ഷിജി വട്ടത്തറ, കെ ജെ അമൃതേഷ്, ആം ആദ്‌മി പാർടി നേതാവ് ജോബി പൂമറ്റത്തിൽ എന്നിവരാണ് രാജിവച്ചവർ.
 
കോവിഡ് മഹാമാരിയടക്കം നേരിടുന്നതിലും ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിന് മാതൃകയായ എൽഡിഎഫ്‌ സർക്കാറിനെയും സിപിഐ എമ്മിനെയും ഇകഴ്ത്തുന്ന  പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും  നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് രാജിവച്ചവർ പറഞ്ഞു. സ്വീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വൽസൻ പനോളി, ജില്ലാ കമ്മിറ്റി അംഗം സി വി ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top