26 May Tuesday

കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ്‌ അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയർ പുറത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കണ്ണൂർ> കണ്ണൂർ കോർപറേഷനിൽ ഡെപ്യുട്ടി മേയർ  പി കെ രാഗേഷിന്‌ എതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യു ഡി എഎഫിന്റെ കക്കാട് വാർഡ് കൗൺസിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം അനുകൂലിച്ച്‌  വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.

28 വോട്ടുകൾക്കാണ്‌ അവിശ്വാസപ്രമേയം പാസായത്‌. വെള്ളിയാഴ്ച രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവിൽ 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്‌.വോട്ടെടുപ്പ്‌ യുഡിഎഫ്‌ ബഹിഷ്‌ക്കരിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top