08 August Saturday

കണ്ണൂർ നഗരസഭയിൽ മേയർക്കെതിരായ അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കണ്ണൂർ> കണ്ണൂർ നഗരസഭാ മേയർ ഇ പി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26 നെതിരെ 28 വോട്ടുകൾക്കാണ് പ്രമേയം പാസായത്. സ്വതന്ത്ര കൗൺസിലറും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് യു ഡി എഫ് പക്ഷത്തു ചേർന്നു. കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കലക്ടർ ടി വി സുഭാഷ് അധ്യക്ഷനായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 55 അംഗ കൗൺസിലിൽ എൽ ഡി എഫിനും യുഡിഎഫിനും 27 വീതം സീറ്റാണ് ലഭിച്ചത്. പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് നാലു വർഷത്തോളം എൽ ഡി എഫ് ഭരണം തുടർന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top