21 February Thursday

കണ്ണൂര്‍ വിമാനത്താവളം: അധിക നിരക്ക് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

കണ്ണൂര്‍ > കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രാനിരക്ക് കൂടുതലാണെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. സാധാരണ നിരക്കിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈടാക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ചചെയ്തു. സാധാരണ നിരക്കേ ഈടാക്കുള്ളൂവെന്ന് അവര്‍ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് ലോക്കല്‍ കുടുംബസംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ നീക്കിയത്. കഴിഞ്ഞ ദിവസം വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നല്ല അഭിപ്രായമാണ് പങ്കുവച്ചത്. കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ചെറിയ കാലംകൊണ്ട് കണ്ണൂരിലെപ്പോലെ  ഇത്രയേറെ സര്‍വീസുകള്‍ നടത്തിയ വിമാനത്താവളം ചരിത്രത്തില്‍ വേറെയില്ലെന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്. കണ്ണൂരില്‍നിന്ന്  കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top