13 May Thursday

ഇടുക്കി കഞ്ഞിക്കുഴിയിൽ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച 201 പേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

വിവിധ പാർടികളിൽനിന്ന് രാജിവച്ച് വന്നവരെ കഞ്ഞിക്കുഴിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വീകരിക്കുന്നു

ചെറുതോണി > കഞ്ഞിക്കുഴിയിൽ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച 201 പേർ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും. രാജിവച്ചു വന്നവരെ കഞ്ഞിക്കുഴിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ രക്തഹാരമണിയിച്ച്‌ സ്വീകരിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തി ന്റെ പ്രസക്തിയും വർഗീയതയ്‌ക്കെതിരെ പോരാടുന്നതിന് സിപിഐ എം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടാണ് കൂടുതൽ പേർ പാർടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.
 
സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഇടതുപക്ഷ സമീപനത്തിന്റ ജനപക്ഷമുഖമാണന്ന്‌ രാജിവച്ചെത്തിയവർ പറഞ്ഞു. കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി എബിൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്‌ ശ്രീകാന്ത് സ്വാഗതവും ലിസി ജോസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top