23 September Saturday

കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാത; മെക്കാഡം ടാറിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ പൂടങ്കല്ല് ടൗണിൽ മെക്കാഡം ടാറിങ് പൂർത്തിയായപ്പോൾ

രാജപുരം > കാത്തിരിപ്പിനൊടുവിൽ  കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാത മെക്കാഡം ടാറിങ് ആരംഭിച്ചു. ഒരാഴ്ച്ചക്കുള്ളിൽ  കള്ളാർ വരെ ടാറിങ് പൂർത്തിയാകും. കരാറുകാരന്റെ അനാസ്ഥതയെതുടർന്ന്‌ ടാറിങ് വൈകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൂടങ്കല്ല് മുതൽ കള്ളാർവരെ നാലുകിലോമീറ്റർ ടാറിങ് പ്രവൃത്തിയാണ് പൂർത്തിയാകുന്നത്.
 
ആദ്യഘട്ടത്തിൽ ആകെ കള്ളാർ വരെയാണ് ടാറിങ് ചെയ്യുന്നത്. പൂടങ്കല്ല് മുതൽ ചെറംകടവ് വരെ വരുന്ന 18 കിലോമീറ്റർ റോഡ് വികസിപ്പിച്ചു മെക്കാഡം ടാർ ചെയ്യാൻ 59.94 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. കരാർ നൽകിയിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. പൊടിനിറഞ്ഞ റോട്ടിലൂടെ യാത്രചെയ്യാൻ കഴിയാതെ ജനം ബുദ്ധിമുട്ടിയപ്പോൾ സിപിഐ എം നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ സമരവും നടത്തി.
 
ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്‌ണ‌ൻ പൊതുമരാമത്ത്‌ മന്ത്രിയെ കണ്ടതിനെത്തുടർന്നാണ്‌ പ്രവൃത്തി വീണ്ടുമാരംഭിച്ചത്‌. ജൂൺ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ എത്തുന്നുണ്ട്. അതിന് മുമ്പ് ടാറിങ് പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കിഫ്ബി ഉദ്യോഗസ്ഥർ.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top