28 February Sunday

സിപിഐ എം കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

മൂവാറ്റുപുഴ > സിപിഐ എം പായിപ്ര ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ അധ്യക്ഷനായി. എൽദോ എബ്രഹാം എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, പിന്നോക്കവികസന കോർപറേഷൻ ചെയർമാൻ ടി കെ സുരേഷ്, ഡോ. എസ് സബൈൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് റഷീദ്, കെ പി രാമചന്ദ്രൻ, വി ആർ ശാലിനി, കെ എൻ ജയപ്രകാശ്, എം പി ലാൽ, ആർ രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം എ റിയാസ് ഖാൻ, തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ബേബി, പഞ്ചായത്ത് മെമ്പർമാരായ എം എ നൗഷാദ്, എ ടി സുരേന്ദ്രൻ. ഭവനനിർമാണ കമ്മിറ്റി കൺവീനർ എ അജാസ്, ട്രഷറർ ഒ കെ മോഹനൻ, ബ്രാഞ്ച് സെക്രട്ടറിമാരായ വി എൻ വിജയൻ, കെ ജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. പള്ളിച്ചിറങ്ങര വെള്ളേക്കാട്ട് പാത്തുമ്മയുടെ നിർധനകുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. ഏഴുലക്ഷം രൂപ മുടക്കി 550 ചതുരശ്ര അടി വിസ്തീർണമുള്ള എല്ലാവിധ സൗകര്യവുമുള്ള വീടാണ് നിർമിച്ചുനൽകിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top