04 December Wednesday

വേതനത്തിലും മാനദണ്ഡം വേണം : കനി കുസൃതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


തിരുവനന്തപുരം
ലൈംഗികാതിക്രമം മാത്രമല്ല വേതനം അടക്കമുള്ള കാര്യങ്ങളും തീരുമാനിക്കണമെന്ന്‌ നടി കനി കുസൃതി. വേതനത്തിലും ഒരു മാനദണ്ഡം വേണം. സിനിമയിൽ ചിലയിടത്ത് മാത്രമാണ് മണിക്കൂറിന് ശമ്പളം ലഭിക്കുന്നത്. വിനോദമായതിനാൽ മാർക്കറ്റ് നിലവാരത്തിനൊത്താണ് പണം. അതിനൊരു മാർജിൻ വേണം. പൈസ വന്നു പോകുമ്പോഴാണ് ബിസിനസ് നിലനിൽക്കുന്നത്. വിപണി മൂല്യത്തിന് കൃത്യമായ മാനദണ്ഡവും കരാറും ഉണ്ടാവണം. അഭിനയിക്കുന്നവർക്ക് മാത്രമല്ല മറ്റുള്ളവർക്കും ഇത് ബാധകമാക്കണം. ഇതിന് നയം വേണം. 

പറയാനൊരു വേദി ഉണ്ടാവുക എന്നത് പ്രധാനമാണ്. പറയാൻ ഒരുപാട് പേരുണ്ടെന്ന തോന്നലിൽനിന്നാണ് എനിക്കും പറയാം എന്ന ബോധ്യമുണ്ടാകുന്നത്. ഈ തരത്തിൽ ഡബ്ല്യുസിസി ചരിത്രപരമായി ഓർമിക്കപ്പെടേണ്ടതാണെന്നും കനി പറഞ്ഞു. സ്വകാര്യ ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top