22 October Thursday

എൽഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ; പ്രതിപക്ഷസമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: കാനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

തിരുവനന്തപുരം > സിപിഐ യോഗത്തിന്റെ പേരിൽ ചിലമാധ്യമങ്ങൾ നുണവാർത്തകൾ റിപ്പോർട്ട ചെയ്തുവെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. സർക്കാരിനെതിരെയും വ്യാജപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പുകമറ സൃഷ്ടിച്ച് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമം. രാജസ്ഥാനിൽ സിബിഐ കയറരുതെന്ന് കോൺഗ്രസ് സർക്കാർ പറഞ്ഞപ്പോൾ ഇവിടെ ഏത് ഏജൻസിയുടെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

പ്രതിപക്ഷത്തിന്റെ അക്രമസമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് എൽഡിഎഫിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് പ്രതിപക്ഷ സമരം. ഈ സമരങ്ങൾ ജനങ്ങളുടെ സൈ്വര്യജീവിതത്തെ തന്നെ ബാധിച്ചുവെന്നും കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top