23 September Saturday

സർക്കാരിന്‌ മുഖം മിനുക്കേണ്ട 
സാഹചര്യമില്ല: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


തിരുവനന്തപുരം
സർക്കാരിന്റെ മുഖം മോശമായിട്ടില്ലാത്തതിൽ മുഖം മിനുക്കേണ്ട കാര്യമില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മന്ത്രിസഭയിലെ മാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുന്നണി നേരത്തേ തീരുമാനിച്ചതനുസരിച്ച് നടക്കും. ചില കക്ഷികൾക്ക് രണ്ടരവർഷംവീതം മന്ത്രിസ്ഥാനമെന്നതുൾപ്പെടെ നേരത്തേ ധാരണയുള്ളതാണ്. എൽജെഡിക്ക് അവകാശവാദം ഉന്നയിക്കാം. പക്ഷേ, മന്ത്രിമാരുടെ എണ്ണം എത്രവരെയാകാമെന്നത് പ്രശ്നമാണെന്നും മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കാനം മറുപടി നൽകി.

സിപിഐ മന്ത്രിമാരെക്കുറിച്ച് എല്ലാ മാസവും വിലയിരുത്തുന്നുണ്ട്. കുറവുകളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. ആവശ്യമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ട്. മാധ്യമങ്ങൾ പറയുന്ന തെറ്റായ കാര്യങ്ങളെ അവഗണിച്ച് അദ്ദേഹം മുന്നോട്ട് പോകുന്നതായിരിക്കാം. രണ്ടു കൈയും കൂട്ടിയടിച്ചാലേ  ശബ്ദമുണ്ടാകൂ. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം ലോകാത്ഭുതമൊന്നുമല്ല. 53 വർഷം ഉമ്മൻചാണ്ടി എംഎൽഎയായിരുന്ന മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതെന്നും കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top