05 July Tuesday

നിഷേധ നിലപാടുകൾക്കെതിരെ 
തൃക്കാക്കര വിധിയെഴുതും: കാനം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ വികസനം തടയുന്ന പ്രതിപക്ഷത്തിന്റെ നിഷേധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിന്റെ 19 എംപിമാരും കേരളത്തിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകരുതെന്നാണ് ആവശ്യപ്പെടുന്നതെന്നും എൽഡിഎഫ് ഉപതെരഞ്ഞടുപ്പ് കൺവൻഷനിൽ അധ്യക്ഷനായ കാനം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും തടയുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല. വികസനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്ന അഭിമാനപദ്ധതിയായ കെ റെയിലിനെതിരെയും പ്രതിപക്ഷം സമരത്തിനിറങ്ങുന്നു. വികസനവും പുരോഗതിയും ആഗ്രഹിക്കുന്ന ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും കാനം അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top