ആർഎസ്എസ് ദേശദ്രോഹികളുടെ സംഘടനയാണെന്ന് പറയാനാകില്ലെന്ന് മുൻ ഹൈക്കോടതി ജഡ്ജി ബി കെമാൽപാഷ. ആർഎസ്എസ് അച്ചടക്കമുള്ള സംഘടനയാണ്. അത് വാഴ്ത്തപ്പെടേണ്ടതാണ്. ബിജെപിയെന്ന പാർടിയോട് തനിക്ക് വിരോധമില്ല. അവരുടെ രാഷ്ട്രീയത്തോട് താൽപ്പര്യവുമില്ല. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസിന് മുൻ ന്യായാധിപന്റെ ഗുഡ് സർടിഫിക്കറ്റ്.
വളരെ അച്ചടക്കമുള്ള സംഘടനയാണ് ആർഎസ്എസ് എന്നാണ് താൻ മുമ്പ് പറഞ്ഞത്. അവരുടെ അച്ചടക്കം കണ്ടിട്ട് പുകഴ്ത്തിയെന്നതും പ്രകീർത്തിച്ചുവെന്നതും സത്യമാണ്. അതിപ്പോഴും തോന്നുന്നുണ്ട്. ആർഎസ്എസും ബിജെപിയും ഒന്നല്ലല്ലോ. ആർഎസ്എസ് പൊളിറ്റിക്കൽ പാർടി അല്ല. ബിജെപി പൊളിറ്റിക്കൽ പാർടി ആണ്.
‘‘ഞാൻ അവരുടെ മീറ്റിങ്ങിൽ പോയി പ്രസംഗിച്ചത് സത്യമാണ്. അവർ രാജ്യതാൽപ്പര്യത്തിന് നിൽക്കുന്ന ആളുകളാണ് എന്നേ ഞാൻ പറഞ്ഞിട്ടുള്ളു’’ –-കെമാൽപാഷ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..