24 May Friday

പിണറായി വിജയന്‍ അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്: കമൽഹാസൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

കൊച്ചി > പിണറായി വിജയൻ അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്ന‌് നടൻ കമൽ ഹാസൻ.  മറ്റു പലതും ആ അടുപ്പത്തിനു പിന്നിലുണ്ട‌്. പലരും കാണുമ്പോൾ ചോദിക്കാറുണ്ട്– നിങ്ങൾ ലെഫ്റ്റാണോ എന്ന‌്. ഞാൻ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനർഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തെരഞ്ഞെടുക്കാൻ വേണ്ടിയാണ് ആ സ്ഥാനത്തു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ വിരുദ്ധത എന്നത് എല്ലായിടത്തും കേൾക്കുന്നു. എന്നാൽ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതെല്ലാം അങ്ങനെയാവുകയാണ്. ചർച്ചകൾക്കുശേഷം വേണമായിരുന്നു നടൻ ദിലീപിനെ എഎംഎംഎയിലേക്ക‌് തിരിച്ചെടുക്കേണ്ടിയിരുന്നത‌്. സിനിമിയിലെ വനിതാകൂട്ടായ‌്മയായ ഡബ്ല്യുസിസി ഉയർത്തുന്ന നിലപാടുപിണറായി വിജയന്‍ അഭിനേതാവല്ല, അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്: 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top