ബിജെപി, കോണ്‍​ഗ്രസുകാർ കൂട്ടത്തോടെ രാജിവച്ചു; കോഴിക്കോട്‌ കല്ലുത്താൻകടവിൽ 50 പേർ സിപിഐ എമ്മിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 13, 2020, 12:12 AM | 0 min read

കല്ലുത്താൻ കടവ് > ബിജെപി, -കോൺ​ഗ്രസ് പാർടികൾ വിട്ട് സിപിഐ എമ്മിൽ ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ച അമ്പതോളം പ്രവർത്തകർക്ക് തളി ഈസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കല്ലുത്താൻകടവ് ഫ്ലാറ്റിന് സമീപം നടന്ന ചടങ്ങ് സിപിഐ  എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉ​ദ്ഘാടനംചെയ്തു. 
ലോക്കൽ സെക്രട്ടറി കെ ദീപക് അധ്യക്ഷനായി.  ടൗൺ ഏരിയാ സെക്രട്ടറി കെ ദാമോദരൻ, ടി വി ലളിതപ്രഭ, കെ പി പ്രസന്നൻ, കെ ദിനേശ്കുമാർ, രാമു, അനീഷ്, അരുൺ,  പ്രശാന്ത്, മുരളി എന്നിവർ സംസാരിച്ചു. കെ ശങ്കരൻ സ്വാ​ഗതം 
പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home