21 September Saturday

കല്ലട ബസിൽ യാത്രക്കാർക്ക്‌ മർദ്ദനം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

യാത്രക്കാരെ മർദ്ദിച്ച കേസിലെ പ്രതികൾ

കൊച്ചി> കല്ലട ബസിൽ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരുടെ ജാമ്യം റദ്ദാക്കാൻ പൊലിസ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. പ്രതികളായ ജയേഷ്, ജിതിൻ, രാജേഷ്, അൻവറുദീൻ, ഗിരി ലാൽ അപ്പുക്കുട്ടൻ, വിഷ്ണു രാജ്, ഡി കുമാർ എന്നിവർക്ക് കീഴക്കോടതി നൽകിയ ജാമ്യം റദാക്കണമെന്നാണ് ആവശ്യം.

നിരപരാധികളായ യാത്രക്കാരെ ആക്രമിച്ച കേസ് ഗൗരവമേറിയതാണ് . ഇത് സമൂഹത്തിൽ ഭീതി പടർത്തി.പ്രതികൾ പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും  പൊലിസിന്റെ അപേക്ഷയിൽ പറയുന്നു


പ്രധാന വാർത്തകൾ
 Top