24 August Saturday

കല്ലട ബസിലെ പീഡനശ്രമം: ഡ്രൈവറുടെ ലൈസൻസ്‌ റദ്ദാക്കും‐ മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തിരുവനന്തപുരം>  കല്ലട ബസിൽ തമിഴ്‌യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറുടെ ലൈസൻറ്‌ റദ്ദാക്കുവാൻ നിർദ്ദേശിച്ചതായി  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മോട്ടോർ വാഹനചട്ടം 21 പ്രകാരമാണ്‌ നടപടിയെന്നും മന്ത്രി പറഞ്ഞു.ബസിലെ രണ്ടാം ഡ്രൈവർ ആയ കോട്ടയം സ്വദേശി  ജോൺസൻ ജോസഫിനെതിരെയാണ്‌ നടപടി.  ബസ്‌ ഡ്രൈവർമദ്യലഹരിയിലായിരുന്നുവെന്നും പീഡന പരാതിയിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന്‌ പുലർച്ചെയാണ്‌ സംഭവം . കണ്ണൂരിൽനിന്ന്‌ കൊല്ലത്തേക്ക്‌ പോകുകയായിരുന്ന യുവതിയെയാണ്‌ പീഡിപ്പിക്കാൻ ശ്രമിച്ചത്‌. യുവതി ബഹളം വച്ചതോടെ ഇയാളെ മറ്റ്‌ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുയായിരുന്നു.

ബസ്‌ അരുണാചൽ പ്രദേശിൽ ആണ്‌ രെജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അതിനാൽ ബസിന്റെ പെർമിറ്റ്‌ കേരളത്തിൽ റദ്ദാക്കാൻ കഴിയില്ല. ഓപ്പറേഷൻ റൈറ്റ്‌ റൈഡേഴ്‌സ്‌ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top