തിരുവനന്തപുരം> പ്രതിധ്വനി, ഐ ടി ജീവനക്കാരുടെ കുട്ടികള്‍ക്കായി ഒരുക്കിയ അവധിക്കാല പരിപാടി കളിമുറ്റം 2023 സമാപിച്ചു. അവധിക്കാല ക്യാംപ് ഞായറാഴ്ച്ച, 2023 മേയ് 28ന് ടെക്‌നോപാര്‍ക്ക് ക്യാമ്പസിനകത്തുള്ള ടെക്‌നോപാര്‍ക് ക്ലബ്ബില്‍ വച്ചു ഐ ടി ജീവനക്കാരനായ പ്രീതിന്റെ 'മാജിക് ഓഫ് സൈലെന്‍സ്' എന്ന പരിപാടിയോടു കൂടിയാണ് ആരംഭിച്ചത്.
3 തലങ്ങളില്‍ പ്രീ - സ്‌കൂള്‍, ലോവര്‍ െ്രെപമറി & അപ്പര്‍ പ്രൈമറി, 2 ഭാഷകളില്‍ (മലയാളം,ഇംഗ്ലീഷ്) ആയിട്ടാണ് വിവിധ മത്സരങ്ങള്‍ നടത്തിയത്. നഴ്‌സറി പാട്ടുകള്‍, കഥ പറച്ചില്‍, ക്യാപ്ഷന്‍ റൈറ്റിംഗ്, പെയിന്റിംഗ്, കളറിങ്ങ്, ഡ്രോയിങ്ങ്, പദ്യപാരായണം എന്നിവ വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറി. പ്രശസ്ത നടന്‍ പ്രേംകുമാര്‍ വൈകുന്നേരം 3:30 നു എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രധാന സ്‌പോണ്‍സര്‍ ആയ ആപ്പ്‌സ്‌റ്റേഷന്‍ എച്ആര്‍ മാനേജര്‍ ലാവണ്യ മഹാദേവനും ചടങ്ങില്‍ പങ്കെടുത്തു. സാഹിത്യ ക്ലബ്ബിന്റെ കണ്‍വീനര്‍ ആയ നെസിന്‍ ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ അഞ്ചു ഡേവിഡ്(കളിമുറ്റം 2023 കണ്‍വീനര്‍) സ്വാഗതവും സുജിത സുകുമാരന്‍( കളിമുറ്റം 2023 ജോയിന്റ് കണ്‍വീനര്‍) നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..