Deshabhimani

കലവൂരിലെ വയോധികയുടെ കൊലപാതകം: പ്രതികളെ നാളെ കേരളത്തിലെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 09:09 PM | 0 min read

ആലപ്പുഴ > ആലപ്പുഴ കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ നാളെ കേരളത്തിലെത്തിക്കും. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ ശർമിളയും മാത്യൂസും പിടിയിലായത്. നളെ ഇവരെ പ്രത്യേക അന്വേഷണ സംഘം അലപ്പുഴയിലെത്തിക്കുമെന്നാണ് വിവരം.

എറണാകുളം സൗത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂരിൽ പ്രതികൾ താമസിച്ചിരുന്ന വാടക വീടിൽ  കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികൾ ഉഡുപ്പിക്കടുത്തുണ്ടെന്ന്‌ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. സുഭദ്രയുടെ ആഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വച്ചതായും കണ്ടെത്തിയിരുന്നു.

ഉഡുപ്പിയിൽനിന്ന്​ എട്ടുകിലോമീറ്റർ അകലെ മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ ഇവർ പിടിയിലായത്‌. ​പ്രതികളുമായി അന്വേഷകസംഘം റോഡുമാർഗം കേരളത്തിലേക്ക്​ തിരിച്ചു​.

മാരാരിക്കുളം തെക്ക്പഞ്ചായത്ത് കോർത്തുശേരി ക്ഷേത്രത്തിന്  സമീപം മാത്യൂസും ശർമിളയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‌ പിന്നിലെ ശുചിമുറിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ കാട്ടൂർ സ്വദേശി ജിതിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home