21 June Monday

കളമശേരിയിലും അഴീക്കോട്ടും 
അഴിമതിക്കെതിരായ വിജയം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

കളമശേരിയിൽ എൽഡിഎഫ് വിജയം ആഘോഷിക്കുന്നവർ


കളമശേരി
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാഘോഷിച്ച്‌ കളമശേരിയും അഴീക്കോടും. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ    മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ തുടർച്ചയായി രണ്ടുവട്ടം വിജയിച്ച മണ്ഡലത്തിലാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ മിന്നുന്ന അട്ടിമറിവിജയം നേടിയത്‌. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂറിനെ 15,336 വോട്ടുകൾക്കാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌.  അഴീക്കോട്‌ മണ്ഡലത്തിൽ സിറ്റിങ്‌ എംഎൽഎയും മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജി പരാജയപ്പെട്ടത്‌ എൽഡിഎഫിലെ പുതുമുഖം കെ വി സുമേഷിനോടാണ്‌. 

‘അഴിമതിയുടെ പിന്തുടർച്ച അനുവദിക്കരുത്‌’ എന്ന മുദ്രാവാക്യമാണ്‌ എൽഡിഎഫ്‌ പ്രധാനമായി കളമശേരിയിൽ ഉയർത്തിയത്‌. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ‌ ഇബ്രാഹിംകുഞ്ഞിന്‌ ഇക്കുറി സീറ്റ്‌ നിഷേധിച്ചതോടെ, പ്രമുഖരെയും അർഹരെയും തഴഞ്ഞ്‌ ഇബ്രാഹിംകുഞ്ഞ്‌ മകനെ പകരക്കാരനാക്കി. രാജീവിനെതിരെ ദുഷ്‌പ്രചാരണം അഴിച്ചുവിട്ടും പണമിറക്കിയും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനും ശ്രമമുണ്ടായി. അതിനെയെല്ലാം നേരിട്ട്‌ ‘കളങ്കമില്ലാത്ത കളമശേരിക്ക്‌’ എന്ന മുദ്രാവാക്യം മണ്ഡലം ഏറ്റെടുത്തതിന്‌ തെളിവായി രാജീവിന്റെ മിന്നുംജയം.
പ്ലസ്‌ടു കോഴക്കേസിലും  അനധികൃത സ്വത്തുസമ്പാദനക്കേസിലും കുടുങ്ങിനിൽക്കുന്ന കെ എം ഷാജിയെ വോട്ടർമാർ തിരസ്കരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പച്ചയായ വർഗീയകാർഡുപയോഗിച്ചതിന്‌ ഹൈക്കോടതി അയോഗ്യനാക്കിയതിനെതുടർന്ന്‌ സുപ്രീംകോടതി  സ്‌റ്റേയിലാണ്‌ കാലാവധി പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top