02 August Monday

കല ട്രസ്റ്റ് അവാർഡ് പ്രൊഫ. എം കെ സാനുവിന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

തിരുവനന്തപുരം > കേരള ആർട്ട് ലവേഴ്‌സ് അസ്സോസ്സിയേഷൻ കല കുവൈറ്റ് ഏർപ്പെടുത്തിയിട്ടുള്ള സാംബശിവൻ മെമ്മോറിയൽ അവാർഡ് പ്രസിദ്ധ എഴുത്തുകാരനും, നിരുപകനും, അധ്യാപകനും സാമൂഹ്യ പര പ്രവർത്തകനുമായ പ്രൊഫ. എം കെ സാനുവിന് നൽകും.

24-ന് രാവിലെ 9 മണിക്ക് കല ട്രസ്റ്റ് ചെയർമാൻ മന്ത്രി എം വി ഗോവിന്ദൻ പ്രൊഫ. എം കെ സാനുവിൻ്റെ കൊച്ചിയുള്ള വസതിയിൽ വച്ചു നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് അറിയിച്ചു.

പ്രൊഫ. എം കെ സാനു നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിവിധ തലങ്ങളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളൂം സമൂഹത്തിന് നൽകിട്ടുള്ള സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കല ട്രസ്റ്റ് അവാർഡിനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top