22 October Tuesday

കക്കയം ഡാം മൂന്നടി വരെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കോഴിക്കോട്> കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് ഡാം  തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക്  നിര്‍ദേശം നല്‍കി. അതേസമയം മൂലമറ്റം  കോട്ടമല റോഡിന്റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചു പോയി.

 


പ്രധാന വാർത്തകൾ
 Top