16 November Saturday

ആദിവാസി കുട്ടികള്‍ക്ക് 'കൈത്തിരി'യുമായി വിദ്യാഭ്യാസ വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കൊച്ചി > എറണാകുളം ജില്ലയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കായി 'കൈത്തിരി' പദ്ധതി ആവിഷ്‌കരിക്കുന്നു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി വനത്തിനുള്ളില്‍ ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടേയും, എംജിഎല്‍സി കളുടേയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ നല്‍കുന്നതിനുമായി എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് വിവിധ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സ്വകാര്യ/മറ്റ് ഇതര സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടുകൂടിയാണ് 'കൈത്തിരി' എന്ന പേരില്‍  സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
   
'കൈത്തിരി' യുടെ ആദ്യഘട്ട' പ്രവര്‍ത്തനം കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐറ്റി കമ്പനിയായThink Palm Technologies  Pvt. Ltd., ന്റെ സാമ്പത്തിക സഹായത്തോടു കൂടി കുട്ടികള്‍ക്കായുള്ള പഠന സാമഗ്രികള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ എം.ജി.എല്‍.സി.കളില്‍ നേരിട്ട് വിതരണം ചെയ്തു.

പരിപാടി 12.06.2019 ന് 10.30 ന് കുട്ടമ്പുഴ ടൗണില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  റഷീദാ സലീം ഫ്‌ളാഗ് ഓഫ് ചെയ്തു.കുട്ടമ്പുഴ ടൗണില്‍ നിന്നും രണ്ട് ടീം ആയിട്ടാണ് 5 എം.ജി.എല്‍.സികളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

ആനന്ദന്‍കുടി, ഇളബ്ലാശ്ശേരി, അഞ്ചുകുടി എന്നീ കുടികളിലെ എം.ജി.എല്‍.സികള്‍ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി കെ എസ് കുസുമം, കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍  അനിത പി.എന്‍,  ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്.എം. അലിയാര്‍,Think Palm Technologies എച്ച്.ആര്‍.മാനേജര്‍ സംഗീത ശ്രീകുമാര്‍ എന്നിവരും തലവച്ചപ്പാറ, കുഞ്ചിപ്പാറ എന്നീ കുടികളിലെ എം.ജി.എല്‍.സി.കളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ടോണി ജോസ, ജൂനിയര്‍ സൂപ്രണ്ട് തദ്ദേവൂസ് എം.പി, Think Palm Technologies    ഉടമ രജീഷ്  ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, കളി സാധനങ്ങളും വിതരണം ചെയ്യുകയും, എം.ജി.എല്‍.സി.കളിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവുകള്‍ നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്തു.

ഡ്രോയിംഗ് അധ്യാപകരായ ബാലകൃഷ്ണന്‍,  സുഗതന്‍ എന്നിവര്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുകയും, Think Palmലെ ജീവനക്കാര്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജീവനക്കാര്‍ നല്‍കിയ  32,000/-രൂപയുടെ ലൈബ്രറി പുസ്തകങ്ങള്‍ പി.എം. അലിയാര്‍, പ്രസീത ഇ.ആര്‍, ബാലമുരളി സി.വി എന്നിവര്‍ എം.ജി.എല്‍.സി. ടീച്ചര്‍മാര്‍ക്ക് കൈമാറി.


                   
 


പ്രധാന വാർത്തകൾ
 Top