27 September Monday

കാടാമ്പുഴ ക്ഷേത്രം വെള്ളിയാഴ്ച മുതല്‍ തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

പ്രതീകാത്മക ചിത്രം

വളാഞ്ചേരി>  കാടാമ്പുഴ ഭഗവതി ക്ഷേത്രം വെള്ളിയാഴ്ച മുതല്‍  ദര്‍ശനത്തിനായി തുറക്കും. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകുന്നേരം 3. 30 മുതല്‍ 7 മണി വരെയും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കും.

മുട്ടറുക്കല്‍, നിവേദ്യവിതരണം, ചോറൂണ്  എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന്   ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ സുജാത അറിയിച്ചു.

 മുട്ടറുക്കല്‍ വഴിപാടുകള്‍ ദേവസ്വം കൗണ്ടറില്‍ പണം അടച്ച് പിന്നീട് ദേവസ്വം നേരിട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാവുമെന്നും  എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top