09 August Sunday

കടയ്‌ക്കലിൽ പെൺകുട്ടിയുടെ ആത്‌മഹത്യ; പീഡിപ്പിച്ച മൂന്ന്‌ പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കൊല്ലം>  കടയ്ക്കലിൽ ബലാത്സംഗത്തിനിരയായതിനെ തുടർന്ന്‌  ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതികളെ പിടികൂടിയത്.
                                                                                                                                                                                                                                                                                                             
ജനുവരി 23-നാണ് എട്ടാം ക്ലാസ്‌ വിദ്യാർഥിയായ  പെൺകുട്ടി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്‌. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്‌തമായി . തുടർന്നുള്ള അന്വേഷണത്തിലാണ്‌ ഡിഎൻഎ സാന്പിളുകൾ പരിശോധിച്ചത്‌. പ്രതികളെ ഇന്ന്‌ കോടതിയിൽ ഹാജരാക്കും


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top