21 September Saturday

VIDEO - സഹകരണ സ്ഥാപനങ്ങളുടെ വായ്പ എഴുതി തള്ളിയെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതം: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

തിരുവനന്തപുരം > ചില സഹകരണ സ്ഥാപനങ്ങളുടെ വായ്പ എഴുതി തള്ളിയെന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ സഹകരണ സംഘങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ ഉള്ള വായ്പ സര്‍ക്കാര്‍ സെറ്റില്‍ ചെയ്യുകയും അത്രയും തുക പ്രസ്തുത സഹകരണ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ വായ്പയായി മാറ്റുകയുമാണ് ഉണ്ടായത്. ഇനി റബ്കോ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ വായ്പ അടക്കേണ്ടത് സംസ്ഥാന സര്‍ക്കാരിലേക്കാണ്. വായ്പയെടുക്കുന്നതിനായി സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയ വസ്തുവകകള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പണയത്തിലാണ്. ഇതോടെ ഈ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടക്കാന്‍ കൂടുതല്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ നടപടികളുടെ തുടര്‍ച്ച മാത്രമാണ് കഴിഞ്ഞ ദിവസത്തെ കാബിനറ്റ് അംഗീകാരം ‐ മന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top