03 June Wednesday

സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഓഫീസും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
തിരുവനന്തപുരം > കോവിഡ്‌ - 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കും.
 
ലോക് ഡൗൺ മൂലം നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ കോവിഡ് 19 എന്ന മഹാമാരിയെ വികസിത രാജ്യങ്ങളേക്കാളും മുന്നൊരുക്കത്തോടെ നേരിടുന്നതിനും,  ലോക് ഡൗണിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആഹാരം ഉൾപ്പെടെ സഹായം എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.
 
അതിന്റെ ഭാഗമാകാൻ ഓരോരുത്തരും തങ്ങളുടെ കടമ നിറവേറ്റണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത് ഈ പോരാട്ടത്തിൽ ഒറ്റക്കെട്ടായി അണിചേരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top