25 September Friday

മുഖ്യമന്ത്രിയുടെ ഇടപെടലിൽ സന്തോഷം: കെ വി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

കൊച്ചി > കോവിഡ്‌ പടരുന്ന പശ്‌ചാത്തലത്തിൽ തീരപ്രദേശത്തെ ദുരിതത്തിലേക്ക്‌ ശ്രദ്ധക്ഷണിച്ച് പ്രൊഫ. കെ വി തോമസ്‌ മുഖ്യമന്ത്രിയെ വിളിക്കുന്നത്‌ ബുധനാഴ്‌ച പകൽ ഒന്നിന്‌. ഉടൻ വിശദമായ വിവരം ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടു. പരിശോധിച്ചശേഷം രാത്രി 11ന്‌ വിശദമായ മറുപടി.

നിവേദനത്തിൽ പറയുന്ന മൂന്നു കാര്യങ്ങളും അന്വേഷിച്ച്‌ ഇടപെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ മണിക്കൂറുകൾക്കുള്ളിൽ അതത്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. മുഖ്യമന്ത്രി കാര്യങ്ങളിൽ ഇടപെടുന്നതിന്റെ വേഗം, തന്നെ അത്ഭുതപ്പെടുത്തിയെന്നും എറെ സന്തോഷമുണ്ടെന്നും മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പ്രൊഫ. കെ വി തോമസ് പറഞ്ഞു.

കോവിഡും കടൽകയറ്റവും തീരമേഖലയിൽ സൃഷ്‌ടിച്ച ദുരിതം പരിഹരിക്കാൻ ചീഫ്‌ സെക്രട്ടറിയെയും, കുമ്പളങ്ങി -കല്ലഞ്ചേരി കായലിൽ വിഷജലം കലരാൻ ഇടയായതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ഫിഷറീസ്‌ ഡയറക്ടറെയും, സമുദ്രോൽപ്പന്ന കയറ്റുമതി പ്രതിസന്ധിയെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ തരാൻ ആലപ്പുഴ, എറണാകുളം കലക്ടർമാരെയുമാണ്‌ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top