13 May Thursday
കേസ് സ്വീകരിക്കണമോ എന്ന 
പ്രാഥമിക പരിശോധന നടന്ന ദിവസം
തന്നെ അന്തിമ വാദവും നടത്തി

ലോകായുക്ത റിപ്പോർട്ട്‌ : ജലീലിന്റെ ഹർജി 
ഇടക്കാല ഉത്തരവിനായി മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021


കൊച്ചി
ലോകായുക്ത റിപ്പോർട്ടിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഇടക്കാല ഉത്തരവിനായി മാറ്റി. ജസ്റ്റിസുമാരായ പി ബി സുരേഷ്‌കുമാറും കെ ബാബുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ലോകായുക്ത നടപടി ക്രമവിരുദ്ധതമാണെന്നും കേസ് സ്വീകരിക്കണമോ എന്ന  പ്രാഥമിക പരിശോധന നടന്ന ദിവസംതന്നെ അന്തിമ വാദവും നടത്തിയെന്നും ജലീൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണമോ അന്തിമ അന്വേഷണമോ നടത്തിയില്ല. ലോകായുക്ത റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രി  ബാധ്യസ്ഥനല്ല. റിപ്പോർട്ട്‌ വേണമെങ്കിൽ  സ്വീകരിക്കാതിരിക്കാമെന്നും ജലീൽ വ്യക്തമാക്കി.

അന്വേഷണം സ്വന്തമായി നടത്താൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചു.
ലോകായുക്തയുടെ പരിധിയിലുള്ള വിഷയത്തിലല്ല റിപ്പോർട്ടെന്നും ജലീല്‍ ഹർജിയിൽ പറഞ്ഞു. ലോകായുക്ത നടപടികൾ നിയമവിരുദ്ധമാണെന്നും അന്വേഷണം നടന്നില്ലെന്നും ഹർജിക്കാരന് വാദം പറയാൻ അവസരം ലഭിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top