Deshabhimani

ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല ; അൻവറിന്‌ ജലീലിന്റെ മറുപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:51 AM | 0 min read


തിരുവനന്തപുരം
ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട്‌ ഇല്ലെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും കെ ടി ജലീൽ എംഎൽഎ. ജലീലിന്‌ ഒറ്റയ്‌ക്ക്‌ നിൽക്കാനാവില്ലെന്ന പി വി അൻവറിന്റെ വിമർശത്തിന്‌ സമൂഹമാധ്യമത്തിലൂടെ മറുപടി പറയുകയായിരുന്നു കെ ടി ജലീൽ.

‘കുടുംബസ്വത്തുപോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനിയൊരു തെരഞ്ഞെടുപ്പ്‌ അങ്കത്തിനില്ലെന്ന് അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ വേണ്ട. ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല.

പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണംവരെ അങ്ങനെതന്നെയാകും. അത് സ്നേഹം കൊണ്ടാണ്. വമ്പന്മാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടയ്‌ക്കിറങ്ങി പരിശോധിച്ചിട്ടും തൊടാൻ പറ്റിയിട്ടില്ല.  സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളേക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത’–- ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു.



deshabhimani section

Related News

0 comments
Sort by

Home