09 August Sunday

'ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം'...ഫേസ്‌ബുക്ക് പോസ്റ്റുമായി കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി> "ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം''-മന്ത്രി കെ ടി ജലീല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായി താന്‍ ഫോണില്‍ സംസാരിച്ചതായി വന്ന വാര്‍ത്തകളോടുള്ള  പ്രതികരണമായാണ് പോസ്റ്റ്‌.

"2020 മെയ് 27 നാണ് UAE കൗൺസൽ ജനറലിൻ്റെ മെസ്സേജ് വന്നു. റംസാനിൽ സാധാരണ കോൺസുലേറ്റ് കൊടുക്കാറുള്ള ഭക്ഷണക്കിറ്റുകൾ ലോക്ഡൗണായതിനാൽ കൊടുക്കാൻ സാധിച്ചില്ലത്രെ. അത് എവിടെയെങ്കിലും കൊടുക്കേണ്ടതുണ്ടോ എന്ന് അന്വേഷിച്ചു. അതിന് മറുപടിയും നൽകി. തെളിവുകളും രേഖകളും താഴെ കൊടുക്കുന്നു. ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം"-യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ പകര്‍പ്പടക്കം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

പോസ്റ്റ്‌ താഴെ:


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top