23 November Monday

മന്ത്രി കെ ടി ജലീലിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020

തിരുവനന്തപുരം > മന്ത്രി കെ ടി ജലീലിന്‌ കോവിഡ്‌ സ്ഥിരികരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. ആവശ്യമെന്ന് തോന്നുമ്പോൾ ആശുപത്രിയിലേക്ക് മാറാമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

എനിക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി. ചെറുതായി പനിയും ജലദോഷവും ചുമയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ടെസ്റ്റ് ചെയ്‌തത്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ: ഷിഹാസിനോട് പറഞ്ഞതനുസരിച്ച് കഴിക്കേണ്ട മെഡിസിൻസിൻ്റെ വിവരങ്ങൾ അയച്ചുതന്നു.

അതനുസരിച്ചുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ഇപ്പോഴുള്ളത്. ആവശ്യമെന്ന് തോന്നുമ്പോൾ ആശുപത്രിയിലേക്ക് മാറാമെന്ന് തിരുവനന്തപുരം ഡിഎംഒ അറിയിച്ചിരുന്നു. ഒരുപാട് ആളുകൾ വിളിച്ചതായി കണ്ടു. പലരുടെയും ഫോണുകൾ എടുക്കാൻ പറ്റിയിട്ടില്ല. വാട്‌സ്അപ്പ് മെസ്സേജായും കുറേപേരുടെ സന്ദേശങ്ങൾ വായിച്ചു. എല്ലാവരുടെയും സ്നേഹത്തിന് നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top