25 June Tuesday

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി; ശ്രീധരൻപിള്ളയെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

പത്തനംതിട്ട ‌> ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരുന്ന പത്തനംതിട്ട മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടേതാണ്‌ തീരുമാനം. ഒരു വിഭാഗത്തിന്റെ എതിർപ്പ്‌ നിലനിൽക്കുമ്പോഴാണ്‌ കേന്ദ്രം നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌.

സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ്‌ നേതൃത്വം ഇടപെടുന്നത്‌. ശ്രീധരൻപിള്ളയുടെ എതിർഭാഗത്തുള്ള ഗ്രൂപ്പും സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ മുതിർന്ന കോൺഗ്രസ്‌ നേതാവുമായും ചർച്ച നടത്തി. അനുകൂലമായ നിലപാട്‌ കിട്ടാത്തതിനെത്തുടർന്നാണ്‌ കെ സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top