07 September Saturday

ബജറ്റ്‌ അക്ഷരശ്ലോകമല്ലെന്ന്‌ കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കോഴിക്കോട്‌> എല്ലാ സംസ്ഥാനത്തിന്റെയും പേര്‌ എടുത്തുപറയാൻ കേന്ദ്ര ബജറ്റ്‌ അവതരണം അക്ഷരശ്ലോകമോ അന്താക്ഷരിയോ ആണോയെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ പരിഹാസം. കേരളത്തിന്റെ പേര്‌ പരാമർശിക്കാത്തതാണോ ബജറ്റിൽ അവഗണിക്കപ്പെട്ടു എന്നുപറയാനുള്ള കാരണം.

എൽഡിഎഫും യുഡിഎഫും വ്യാജപ്രചാരണം നടത്തുകയാണ്‌. കേന്ദ്രം അവഗണിക്കുന്നുവെന്ന ഭരണകക്ഷി വാദത്തിന്‌ വളംവച്ചു കൊടുക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കമ്പനിയും. എയിംസ്‌ കോഴിക്കോട്ടുതന്നെ വേണമെന്ന്‌ പറയാനാകില്ല. കെ മുരളീധരന്‌ സമനിലതെറ്റി. ബിജെപി അംഗത്വമെടുക്കാതെ അദ്ദേഹം ഇനി നിയമസഭ കയറില്ല–- സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top